/sathyam/media/media_files/2024/10/19/pP06kNof1UaUvUyhnyQh.jpg)
നിലമ്പൂര്‍: വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍.
രാജ്യംഭരിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെയൊക്കെ അവർക്കെതിരായി നിൽക്കുന്നവരോടൊപ്പം നിൽക്കുക എന്നതായിരിക്കും എല്ലാ ജനാധിപത്യ വിശ്വാസികളുടേയും നിലപാടെന്ന് അന്‍വര്‍ പറഞ്ഞു.
അതിൽനിന്നും വേറിട്ടൊരു നിലപാട് ഡി.എം.കെയ്ക്കും ഇല്ല. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നു പറയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയാകെ ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങളും ജനവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങളും ഇന്ത്യയിലെ ജനജീവിതം അത്യന്തം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അന്‍വര്‍ ആരോപിച്ചു.
മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ഉരുൾപ്പൊട്ടലിനെത്തുടർന്ന് ആവശ്യമായ ദുരിതാശ്വാസം നൽകുന്നതിൽനിന്ന് വിമുഖത കാണിച്ച കേന്ദ്രസർക്കാരിനെതിരായ വിലയിരുത്തൽകൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പ്രിയങ്കാഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും വയനാട്ടിലെ വോട്ടർമാരോട് അഭ്യർഥിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.