/sathyam/media/media_files/2024/12/01/2Ia8sNUwXt3Djl5TBMRb.jpg)
വയനാട് : വയനാട് വന്യ ജീവി ആക്രമണം പാര്‍ലിമെന്റില്‍ ഉന്നയിച്ചതാണ്, അത് ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നുംകൂടുതല്‍ ഫണ്ട് ആവശ്യമാണ്. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
മുന്നില്‍ തദ്ദേശ തെരെഞ്ഞടുപ്പ് ഉണ്ട്, അത് കഴിഞ്ഞ ഉടനെ നിയമസഭ തെരെഞ്ഞടുപ്പും വരുന്നു. നമ്മള്‍ കൂടുതല്‍ ഒരുങ്ങി നില്‍ക്കണമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്റെ ശ്രദ്ധയില്‍ എത്തിക്കണമെന്നും ഒരുമിച്ചു നമുക്ക് പരിഹാരം ഉറപ്പാക്കാമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. നാളെയാണ് തിരികെ പോകുന്നത്. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.