Advertisment

മുനമ്പം : നീതി നിഷേധിക്കുവാന്‍ മുടന്തന്‍ ന്യായങ്ങള്‍ അവതരിപ്പിക്കരുതെന്ന് പ്രൊ ലൈഫ്

മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേല്‍ വഖഫ് ബോര്‍ഡിന്റെ അടിസ്ഥാന രഹിത വാദം ഉപേക്ഷിക്കാന്‍ ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കാതെ വീണ്ടും അന്വേഷണപ്രഹസനം നടത്തുന്നതിന് ന്യായികരണം ഇല്ലെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

New Update
pro life

കൊച്ചി:മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേല്‍ വഖഫ് ബോര്‍ഡിന്റെ അടിസ്ഥാന രഹിത വാദം ഉപേക്ഷിക്കാന്‍ ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കാതെ വീണ്ടും അന്വേഷണപ്രഹസനം നടത്തുന്നതിന് ന്യായികരണം ഇല്ലെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Advertisment


വളരെ വ്യക്തമായ രേഖകളുള്ള സ്ഥലത്ത് നിരവധിവര്ഷങ്ങളായി കുടുംബമായി വസിക്കുന്ന വര്‍ക്ക്  അടിയന്തിരമായി നീതിഉറപ്പാക്കുവാന്‍ നിലവിലുള്ള നിയമസംവിധാനത്തിലൂടെ ശ്രമിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖബ് ബോര്‍ഡ്  അവകാശവാദം ഉപേക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ മറ്റൊരു കമ്മീഷനെ നിയമിച്ചതിന്റെ അടിസ്ഥാനം നിയമബോധമുള്ളവര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.


കൈവശക്കാരുടെ മേല്‍ ആധിപത്യം സൃഷ്ടിക്കുന്ന നടപടികള്‍ അതിവേഗം ഉപേക്ഷിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. സമരപന്തലില്‍വന്ന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഭരണകക്ഷിയിലെ വിവിധ പാര്‍ട്ടികള്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.


മുനമ്പം സമരം മതവിശ്വാസത്തിന്റെ പേരിലല്ല. അവിടെ ജീവിക്കുവാന്‍ വിഷമിക്കുന്ന മനുഷ്യരുടെ ആവശ്യവും പ്രശ്‌നവുമാണ് അവര്‍ ഉന്നയിക്കുന്നത്.അവിടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍ അത് മതസൗഹാര്‍ദ്ധത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പറയുന്നതിന്റെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ജനിച്ചനാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി   നീതിബോധത്തോടെ   പ്രവര്‍ത്തിക്കുന്ന മനുഷ്യരെ വേദനിപ്പിക്കുവാനും ഒറ്റപ്പെടുത്തുവാനും ശ്രമിക്കരുതെന്നും  അദ്ദേഹം പറഞ്ഞു.

 

Advertisment