പ്രജീഷ് ദേവസ്യയും  കുര്യന്‍ ആന്റണി യൂം ഓടി നേടിയത് പ്രോകാം സ്ലാം

ഇന്ത്യയിലെ നാല് വിവിധ നഗരങ്ങളില്‍ വച്ച് തുടര്‍ച്ചയായി നടക്കുന്ന നാല് മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് നല്‍കി വരുന്ന അംഗീകാരം ആണ് ' പ്രോകാം സ്ലാം.

author-image
കെ. നാസര്‍
New Update
procam slam 1

ആലപ്പുഴ: ഇന്ത്യയിലെ നാല് വിവിധ നഗരങ്ങളില്‍ വച്ച് തുടര്‍ച്ചയായി നടക്കുന്ന നാല് മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് നല്‍കി വരുന്ന അംഗീകാരം ആണ് ' പ്രോകാം സ്ലാം.

Advertisment

മുംബൈയില്‍ വച്ച് നടന്ന ടാറ്റാ മാരത്തണില്‍ 42.2 കി മി ദൂരം, ബംഗളൂരുവില്‍ നടന്ന റ്റി.സി. എസ് മാരത്തണില്‍ 10 കി മി ദൂരം, ഡല്‍ഹിയിലെ വേദാന്ത 21.1 കി മി ദൂരം, ഏറ്റവും അവസാനം, 15 ഡിസംബറിന് നടന്ന ടാറ്റാ സ്റ്റീല്‍ വേള്‍ഡ് മാരത്തണില്‍ 25 കി മി ദൂര മത്സരങ്ങളില്‍ പങ്കെടുത്തു കൊണ്ടാണ് ഇവര്‍ രണ്ടു പേരും വിജയികളായത്.

നിരവധി തവണ വിജയികളായവര്‍


കേരളത്തിലും മറ്റു ഇതര സംസ്ഥാനങ്ങളിലും നിരവധി ദീര്‍ഘ ദൂര ഓട്ട മത്സരങ്ങളില്‍ പങ്കെടുക്കുകയും  നാളുകളായി തീവ്ര പരിശീലനത്തില്‍ രണ്ടു പേരും ഏര്‍പെടുകയും ചെയ്തിരുന്നു.


ആലപ്പി ബീച്ച് മാരത്തോണ്‍ സംഘാടകരായ അത്‌ലറ്റികോ ഡി ആലപ്പിയുടെ ജോയിന്റ് സെക്രട്ടറിയും സ്ഥാപക അംഗവും ആണ് പ്രജീഷ് ദേവസ്യ. കുര്യന്‍ ആന്റണി അംഗവും ആണ്.

Advertisment