രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിമയസഭാ സാമാജികത്വം അയോഗ്യനാക്കാനുള്ള നടപടിക്കു തുടക്കം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്നു സ്പീക്കര്‍. സ്പീക്കര്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കേണ്ടതു ഗവര്‍ണര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നപടികള്‍ക്കു തുടക്കമിട്ട് സ്പീക്കര്‍

author-image
സൂര്യ ആര്‍
New Update
rahul mankoottathil-8

കോട്ടയം: മൂന്നാം പീഡന പരാതിയില്‍ അറസ്റ്റിലയാ രാഹുല്‍ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നപടികള്‍ക്കു തുടക്കമിട്ട് സ്പീക്കര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുമെന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കിയിരുന്നു.

Advertisment

നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം വിഷയത്തില്‍ തീരുമാനമെടുക്കും. ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.  

നിയമസഭാ സാമാജികനെ അയോഗ്യനാക്കുന്നത് ഭരണഘടനാപരമായ കാരണങ്ങളാലോ, പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ (റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് , 1951 പോലുള്ളവ) അനുസരിച്ചോ ആണ്.

മാനസിക അസ്ഥിരത, പാപ്പരത്തം, വിദേശ പൗരത്വം, അല്ലെങ്കില്‍ പാര്‍ലമെന്റ് നിശ്ചയിക്കുന്ന മറ്റ് അയോഗ്യതകള്‍ എന്നീ കാരണങ്ങളാല്‍ നിയമസഭാ സാമാജികത്വത്തില്‍ നിന്നു അയോഗ്യനാക്കാം വിഷയത്തില്‍ തീരുമാനമെടുക്കുന്നത് സ്പീക്കര്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പരിഗണിച്ച ശേഷം ഗവര്‍ണറാണ്. ഇതിനായി ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം ഗവർണർ തേടും. ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം ഗവര്‍ണര്‍ക്കു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

ഇന്നു പുലര്‍ച്ചെയാണു ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. പിന്നാലെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ച് എസ.എ.ടി മേധാവി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമാണ് നേരിട്ടത്. ആശുപത്രിക്കുമുന്നില്‍ ഡി.വൈ.എഫ്.ഐ, യുവമോർച്ച അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായെത്തി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Advertisment