/sathyam/media/media_files/2025/10/22/studentx-1-2025-10-22-09-53-26.jpg)
കോട്ടയം: വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക്.
മാഹാരാഷ്ട്ര 15%, ആന്ധ്ര-തെലുങ്കാനാ 12%, പഞ്ചാബ് 12%, തമിഴ്‌നാട് 9%, ഗുജറാത്ത് 8%, ഡെല്‍ഹി/എന്‍സിആര്‍ 8 എന്നിവയാണ് മുന്നിലുള്ള സംസ്ഥനങ്ങള്‍.
2023ല്‍ വിദേശ വിദ്യാഭ്യാസം തേടിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആന്ധ്രാപ്രദേശ്/തെലങ്കാന (12.5%), മഹാരാഷ്ട്ര (12.5%), ഗുജറാത്ത് (8%), ഡല്‍ഹി/എന്‍സിആര്‍ (8%), തമിഴ്‌നാട് (8%), കര്‍ണാടക (6%) എന്നിങ്ങനെയായിരുന്നു നില.
കേരളത്തിലും വിദേശ വിദ്യാഭ്യാസം കൂടിവരുകയാണ്.
മെച്ചപ്പെട്ട ജീവിത നിലവാരവും മികച്ച ജോലി സാധ്യതകളും തേടി കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇന്ന് പല വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോവുന്നത്.
യു.കെ, ക്യാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മനി, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ന് ഒട്ടനവധി വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നുണ്ട്.
വിദേശ വിദ്യാഭ്യാസം സമ്പന്നര്‍ക്കുള്ളതാണെന്ന് പലപ്പോഴും ആളുകള്‍ക്കു ഒരു തെറ്റിദ്ധാരണയുണ്ട്.
ഏറ്റവും പുതിയ പഠനം അനുസരിച്ചു കേരളത്തില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കേറുന്ന വിദ്യാര്‍ഥികളില്‍ ശ്രദ്ധേയമായ 60 ശതമാനവും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്ന് കണ്ടെത്തിയിരുന്നു.
വിദേശ വിദ്യാഭ്യാസം ഇന്നു ജനകീയമാക്കുന്നതില്‍ ബാങ്കുകള്‍ക്ക് ഇന്നു വലിയ പങ്കുണ്ട്.
വിദേശ വിദ്യാഭ്യാസം യുജി ലെവലില്‍ ആയാലും പി.ജി ലെവലില്‍ ആയാലും അതിനുള്ള ഫണ്ടിംഗ് ഇന്നു ബാങ്കുകള്‍ അനായാസമാക്കുന്നു.
അതില്‍ ഏറ്റവും പ്രധാനം വായ്പ്പ അനുവദിക്കുന്ന തുകയുടെ തിരിച്ചടവിനു ലഭിക്കുന്ന മൊറട്ടോറിയം പിരീഡാണ്.
ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് കോഴ്‌സിനാണെങ്കില്‍ ഇന്ന് 2 വര്‍ഷം വരെ മൊറട്ടോറിയം ലഭിക്കും. യു.ജി കോഴ്‌സിനാണെകില്‍ 3+1 വരെയും ലഭിക്കും. 15 മുതല്‍ 20 വര്‍ഷം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ മതിയാവും.
കൂടുതല്‍ ഫ്‌ലെക്‌സിബിള്‍ ആയ നിബന്ധനകളും, ലിബറല്‍ റീപേയ്മെന്റ് ചട്ടങ്ങളും കുറഞ്ഞ പലിശ നിരക്കുകളും ഇന്നു കൂടുതല്‍ വിദ്യാര്‍ഥികളെ ബാങ്കുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുണ്ട്.
വിദേശപഠനത്തിന് അനുവദിച്ച വിദ്യാഭ്യാസ വായ്പകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.
2013ല്‍ വിദേശ വിദ്യാഭ്യാസത്തിനായി ഏകദേശം 50,000 വായ്പകള്‍ അനുവദിച്ചു. 2023ഓടെ, ഈ എണ്ണം പ്രതിവര്‍ഷം 150,000 വായ്പകളായി വര്‍ധിച്ചു. ഇത് ഒരു ദശകത്തില്‍ മൂന്നിരട്ടി വര്‍ധനവ് പ്രതിഫലിപ്പിക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വിദേശ പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കായി വിതരണം ചെയ്ത മൊത്തം തുക 2013ല്‍ ഏകദേശം 20,000 കോടി രൂപയില്‍ നിന്ന് 2023ല്‍ ഏകദേശം 50,000 കോടി രൂപയായി വര്‍ദ്ധിച്ചു.
ഇത് 15 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിനിധീകരിക്കുന്നു.
വിവിധ സര്‍വകലാശാലകളും വിദേശ സര്‍ക്കാരുകളും ബ്രിട്ടീഷ് കൗണ്‍സില്‍, ക്യാംപസ് ഫ്രാന്‍സ് പോലുള്ള പബ്ലിക് ഏജന്‍സികളും വിദ്യാര്‍ഥികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്ന തരത്തില്‍ പലവിധ സ്‌കോളര്‍ഷിപ്പുകള്‍ ഇന്നു നല്‍കുന്നുണ്ട്
. ഇതു വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഗുണകരമാണ്.