/sathyam/media/media_files/2025/12/13/em-augusthy-lathika-subhash-2025-12-13-11-17-57.jpg)
തിരുവനന്തപുരം: പ്രമുഖര്‍ പോരിനിറങ്ങിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപിന്തുണയില്ലാത്ത പ്രമുഖര്‍ തോറ്റ് തൊപ്പിയിട്ടത് കൗതുകമായി.
ഇടുക്കിയില്‍ കോണ്‍ഗ്രസിനെ കുറെ കാലമായി ഗതികെട്ട നിലയില്‍ എത്തിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്‍റുമായ ഇ.എം ആഗസ്തി കട്ടപ്പന നഗരസഭാ വാര്‍ഡില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് നല്‍കാത്തതിന്‍റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് കോട്ടയം നഗരസഭാ വാര്‍ഡില്‍ തോറ്റു.
കെപിസിസി സെക്രട്ടറി പിഎം നിയാസാണ് തോറ്റ മറ്റൊരു പ്രമുഖന്‍. ബിജെപി മല്‍സരത്തിനിറക്കിയ വനിതാ അത്ലറ്റിക് താരം പത്മിനി തോമസ് തോറ്റപ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വിജയിച്ചു. സിപിഎം നേതാവ് രാജഗോപാല്‍ എക്സ് എംഎല്‍എ തോറ്റവരില്‍ ഉള്‍പ്പെടുന്നു.
പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി ഗോപിനാഥ് യുഡിഎഫ് വിട്ട് മല്‍സരിച്ചപ്പോള്‍ ദയനീയമായി തോറ്റു. കൊല്ലം മുന്‍ മേയര്‍ ഹണി ബഞ്ചമിന്‍ തോറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us