/sathyam/media/media_files/2026/03/04/gym-2026-03-04-15-32-49.jpg)
തൃ​ശൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ര​ണ്ടു യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജിം​നേ​ഷ്യം പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ചേ​ർ​പ്പ് സ്വ​ദേ​ശി അ​ജ്മ​ലി​നെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ്​ചെ​യ്ത​ത്.
​കുറു​ക്ക​ഞ്ചേ​രി​യി​ലെ ഒ​രു ജിം​നേ​ഷ്യ​ത്തി​ലെ പ​രി​ശീ​ല​ക​നാ​ണ് അ​ജ്മ​ൽ. ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടു​യു​വ​തി​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഒ​രേ​സ​മ​യ​മാ​ണ് അ​ജ്മ​ൽ ര​ണ്ടു​യു​വ​തി​ക​ളു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, യു​വ​തി​ക​ൾ ഇ​ക്കാ​ര്യം പ​ര​സ്പ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് യു​വ​തി​ക​ൾ ര​ണ്ടു​പേ​രും അ​ജ്മ​ൽ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.
തു​ട​ർ​ന്ന് ര​ണ്ടു​പേ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ളി​ൽ ഒ​രാ​ളെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
അ​ജ്മ​ലി​നെ​തി​രേ നേ​ര​ത്തേ ചേ​ർ​പ്പ് പോ​ലീ​സ് സ്​റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് അ​ജ്മ​ൽ നേ​ര​ത്തേ​യും പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us