/sathyam/media/media_files/2026/01/13/ayyappa-devotees-protest-2026-01-13-18-27-33.jpg)
കോട്ടയം: എരുമേലിയിൽ നിന്നും പോലീസ്, അയ്യപ്പ ഭക്തരുടെ വാഹനം കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് അയ്യപ്പഭക്തർ എരുമേലിയിൽ റോഡ് ഉപരോധിക്കുന്നു.
പാസ്സില്ലാതെ പമ്പയിലേക്ക് കടത്തി വിടരുത് എന്ന് കോടതിവിധിയുണ്ട് എന്നറിയിച്ച പോലീസ്സിനോട് അങ്ങനെ ഒരു വിധിയുണ്ടെങ്കിൽ കാണിക്കു എന്ന് പറഞ്ഞ ഭക്തരോട്, വിധി കൈയ്യിൽ കൊണ്ട് നടക്കലല്ല തങ്ങളുടെ ജൊലി എന്നായിരുന്നു പോലീസിന്‍റെ മറുപടി എന്ന് അയ്യപ്പ ഭക്തർ ആരോപിച്ചു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം ഇന്നു ഉച്ചയ്ക്ക് '12' മണിയോടെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് മൂന്നിനും മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് '05 നും അവസാനിപ്പിച്ചു. ഇതോടൊപ്പമാണ് പമ്പയിലേക്കുള്ള വാഹനങ്ങളും പോലീസ് നിയന്ത്രിച്ചത്.
ഇതോടെ എരുമേലി ടൗണിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കാൽനടയാത്രയായി ശബരിമല ദർശനത്തിന് പോകുന്ന അയ്യപ്പഭക്തന്മാരെയാണ് പോലീസ് കൂടുതലായും തടയുന്നത്. ശബരിമലയിൽ ജനതിരക്ക് വർധിച്ചതിനാൽ മുൻ കരുതൽ എന്ന നിലയ്ക്കാണ് പേട്ട കവലയിലും, പേരുതോട്ടലും തടയുന്നതെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us