രാജിവെക്കുക... രാജിവെക്കുക.. സിറോ മലബാര്‍ സഭ മുഴുവന്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിനു നേരെ പ്രതിഷേധം. പി.ഒ.സി ആസ്ഥാനത്തിനു മുന്നില്‍ വച്ചാണു വിശ്വാസികള്‍ പ്രതിഷേധിച്ചത്

ഇന്നു പാലാരിവട്ടം പി.ഒ.സിയില്‍ ഇന്റര്‍ ചര്‍ച്ചസ് കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍ നടന്ന നിഖ്യാ സൂനഹദോസിന്റെ 1700 - മതു  വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെ വിശ്വാസികള്‍ കരിങ്കൊടി കാണിച്ചു.

New Update
img(39)

കോട്ടയം: സിറോ മലബാര്‍ സഭ മുഴുവന്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു മേജര്‍ ആര്‍ച്ച് ബിഷപ്പിന് നേരെ പ്രതിഷേധം.

Advertisment

ഇന്നു പാലാരിവട്ടം പി.ഒ.സിയില്‍ ഇന്റര്‍ ചര്‍ച്ചസ് കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍ നടന്ന നിഖ്യാ സൂനഹദോസിന്റെ 1700 - മതു  വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെ വിശ്വാസികള്‍ കരിങ്കൊടി കാണിച്ചു. 

മാര്‍ റാഫേല്‍ തട്ടില്‍ രാജിവെക്കണമെന്നു വിശ്വാസികള്‍ മുദ്രാവാക്യം ഉയര്‍ത്തി. 

ഏകീകൃത കുര്‍ബാന നടപ്പിലാക്കാത്തതിലും, വിശ്വാസികളെ കാണാനോ കേള്‍ക്കാനോ തയ്യാറാകാത്ത അദ്ദേഹത്തിന്റെ നിഷേധാത്മക നിലപാടുകളിലുമുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു ഇന്നത്തെ പരിപാടിയുടെ ലക്ഷ്യമെന്നും  മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളിലും തുടര്‍ന്നും തങ്ങളുടെ പ്രതിഷേധ പരിപരിപാടികള്‍ ഉണ്ടാകുമെന്നും വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റിന്റെ ഭാരവാഹികള്‍ അറിയിച്ചു.

Advertisment