മാടായി കോളജ് നിയമന വിവാദത്തിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ് പ്രവർത്തകർ. എം. കെ രാഘവന്‍റെ കോലം കത്തിച്ച് വീട്ടിലേക്കും മാർച്ച്. കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്ന്  എം. കെ രാഘവൻ

New Update
d

കണ്ണൂര്‍: മാടായി കോളജിലെ നിയമന വിവാദത്തിൽ ഇന്നും പ്രതിഷേധം തുടർന്ന് കോൺഗ്രസ് പ്രവർത്തകർ. എം. കെ രാഘവൻ എം.പിയുടെ കോലം കത്തിച്ചുകൊണ്ട് കുഞ്ഞിമംഗലത്തെ എം.പിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി. 

Advertisment

കഴിഞ്ഞ ദിവസങ്ങളിലും കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവനെതിരെ പ്രതിഷേധിച്ചിരുന്നു. മാടായി കോളജിലെത്തിയ രാഘവനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.


കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്ന് എം കെ രാഘവനും പ്രതികരിച്ചു. പി.എസ്.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയ​തെന്നും ആരോപണങ്ങൾ ഉന്നയിച്ച് തന്നെ തകർക്കാൻ കഴിയില്ലെന്നും എം.കെ. രാഘവൻ പറഞ്ഞു. 


എന്റെ കൈകൾ പരിശുദ്ധമാണ്. എന്നെ ഇല്ലാതാക്കാനുള്ള എല്ലാ ​ശ്രമവും പരാജയപ്പെടും. നല്ലവരായ കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്നും രാഘവൻ പറഞ്ഞു.

മാടായി കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയെന്നാണ് ആരോപണം. ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കിയെന്നാണ് ആരോപിക്കുന്നത്.

Advertisment