New Update
/sathyam/media/media_files/CabkZL40jOdzlyLImyYH.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പിഎസ്‌സി പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കണ്ട് ഞെട്ടി. രജനീകാന്തിന്റെ ചിത്രമായ 'ബാഷ'യുടെ സംവിധായകന്‍ ആരെന്നായിരുന്നു 'ഭാവി അധ്യാപകരോ'ട് പിഎസ്‌സി ചോദിച്ചത്.
Advertisment
55–ാമത്തെ ചോദ്യമായിരുന്നു ഇത്. 56–ാമത്തെ ചോദ്യവും കുറച്ച് അമ്പരപ്പിക്കുന്നതായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഒരേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഭാഷാ സിനിമയേത് എന്നതായിരുന്നു ഈ ചോദ്യം.
ചോദ്യങ്ങള്‍ അനുചിതമാണെന്നും അതുകൊണ്ട് പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കമ്മിഷന് പരാതിനല്‍കി കാത്തിരിക്കുകയാണ് പരീക്ഷയെഴുതിയവര്‍.