Advertisment

ശ​രി​യാ​യ ബ​ന്ധ​ങ്ങ​ൾ നിലനിർത്തുന്നതിന് വേണ്ട അ​ത്യാ​വ​ശ്യ​ ഘടകങ്ങ​ൾ നോക്കാം

സ്വ​യം പ​രി​ച​ര​ണ​ത്തി​നും ഒ​ഴി​വു​സ​മ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​ന ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും അ​ത് പ്ര​തി​ഫ​ലി​ക്കും. വീ​ട്ടു​കാ​ര്‍ക്കും കൂ​ട്ടു​കാ​ര്‍ക്കും പ​ങ്കാ​ളി​ക​ള്‍ക്കും സ​മ​യം ന​ല്‍കു​ന്ന​ത് സ​ന്തോ​ഷം ന​ല്‍കു​ന്നു.

New Update
uyt76t7

ന​ല്ല ബ​ന്ധ​ങ്ങ​ളാ​ണ് മ​നു​ഷ്യ​നെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും നി​ല​നി​ര്‍ത്തു​ന്ന​ത്. നീ​ണ്ട 80 വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ഈ ​ക​ണ്ടെ​ത്ത​ല്‍. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ആ​വ​ശ്യ​ത്തി​ന് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത് ബ​ന്ധ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​ന്തോ​ഷം ന​ല്‍കു​ക​യും ചെ​യ്യു​ന്നു. ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ത​മ്മി​ല്‍ വ്യ​ക്ത​മാ​യ അ​തി​ര്‍വ​ര​മ്പു​ക​ള്‍ സ്ഥാ​പി​ക്കു​ക. 

Advertisment

അ​മി​ത​ജോ​ലി ത​ള​ര്‍ച്ച​യ്ക്കും സ​ന്തോ​ഷം കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കും. സ്വ​യം പ​രി​ച​ര​ണ​ത്തി​നും ഒ​ഴി​വു​സ​മ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​ന ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും അ​ത് പ്ര​തി​ഫ​ലി​ക്കും. വീ​ട്ടു​കാ​ര്‍ക്കും കൂ​ട്ടു​കാ​ര്‍ക്കും പ​ങ്കാ​ളി​ക​ള്‍ക്കും ക്വാ​ളി​റ്റി സ​മ​യം ന​ല്‍കു​ന്ന​ത് നി​ങ്ങ​ള്‍ക്കു മാ​ത്ര​മ​ല്ല അ​വ​ര്‍ക്കും സ​ന്തോ​ഷം ന​ല്‍കു​ന്നു.

നി​ങ്ങ​ളു​ടെ സ​ന്തോ​ഷം ജീ​വി​ത​ത്തി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ലെ വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പ്രി​യ​പ്പെ​ട്ട​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ആ​ളു​ക​ളോ​ട് നി​ങ്ങ​ള്‍ക്കു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷ​ത്തെ ഗ​ണ്യ​മാ​യി വ​ര്‍ധി​പ്പി​ക്കും. നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​തി​നും കൂ​ടെ നി​ല്‍ക്കു​ന്ന​തി​നും അ​വ​രോ​ട് ന​ന്ദി​യു​ണ്ടാ​വു​ക മാ​ത്ര​മ​ല്ല അ​ത് അ​വ​രെ അ​റി​യി​ക്കു​ക​യും വേ​ണം.

നി​ങ്ങ​ള്‍ അ​വ​രെ അം​ഗീ​ക​രി​ക്കു​ക​യും പ​രി​ഗ​ണി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കൂ​ടു​ത​ലാ​യി നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ് അ​വ​ര്‍ക്ക് ന​ല്‍കു​ക. ബ​ന്ധ​ങ്ങ​ള്‍ നി​ല​നി​ര്‍ത്താ​ന്‍ ന​ല്ല ശീ​ല​ങ്ങ​ളും ക​ഴി​വും ശ്ര​മ​വും വേ​ണം. ഇ​വ ന​മു​ക്ക് പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​വു​ന്ന​താ​ണ്. പ്ര​തി​ബ​ദ്ധ​ത​യാ​ണ് അ​തി​നേ​റ്റ​വും അ​ത്യാ​വ​ശ്യം. അ​തി​ന് ആ​ദ്യം വേ​ണ്ട​ത് നി​ങ്ങ​ള്‍ നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ക​യാ​ണ്.

psychology-tips-healthy relations
Advertisment