/sathyam/media/media_files/2026/03/06/1380313-pt-new-2026-03-06-18-43-17.jpg)
കോട്ടയം: തൂണിലും തുരുമ്പിലും പരസ്യം, മാനായും മാരീചനായും അതു കടന്നുവരുന്നു. ഇനിയെത്ര വരാനിരിക്കുന്നു!സംസ്ഥനാ സര്‍ക്കാരിനെ പരിഹസിച്ച് എഴുത്തുകാരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയുമായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങി 5 വര്‍ഷം നരകയാതന അനുഭവിച്ച കെകെ ഹര്‍ഷിന.
അഞ്ചുവര്‍ഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗര്‍ഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക മറന്നുവച്ച് ദുരിതമനുഭവിച്ച ഉഷ ജോസഫ്. പാവപ്പെട്ട ഇവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു പൈസയുടെ ചികിത്സാസഹായം നല്‍കിയില്ല.
/sathyam/media/post_attachments/h-upload/2026/02/21/2798812-usha-joseph-574018.webp)
എന്നാല്‍, പിണറായി സര്‍ക്കാരിന്റെ പൊങ്ങച്ചത്തിനും ധൂര്‍ത്തിനും വാരിക്കോരി ചെലവഴിക്കാനുണ്ടെന്നും പി.ടി ചാക്കോ പറയുന്നു. മുഖ്യമന്ത്രിയുമായി മോഹന്‍ ലാല്‍ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രമുഖ ചാനലിന് മാത്രം നല്കിയത് 75 ലക്ഷം രൂപ. ഇരുപതു ചാനലുകളിലാണിത് സംപ്രേഷണം ചെയ്തത്.
അഭിമുഖം ചിത്രീകരിക്കാന്‍ പി.ആര്‍.ഡി വക ചെലവ് 11,35,750 രൂപയാണ്. ഇരുപതു മന്ത്രിമാരുടെ അഭിമുഖത്തിന് പ്രമുഖ ചാനല്‍ വാങ്ങിയത് 2 കോടി. ബാക്കി ചാനലുകള്‍ക്ക് എത്ര കോടി ? കിഫ്ബിയാണ് ചെലവ് വഹിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലേഡ് നിരക്കില്‍ കടമെടുക്കുന്ന പണമാണിത്.
/filters:format(webp)/sathyam/media/media_files/2026/02/16/oommen-chandy-2026-02-16-19-00-05.jpg)
നാല് ജാക്കറ്റ് പരസ്യങ്ങള്‍. (ഒരു ജാക്കറ്റ് പരസ്യത്തിന് മനോരമയക്ക് 2.13 കോടിയും മാതൃഭൂമിക്ക് 1.5 കോടിയും എന്നാണ് നികേഷ് കുമാറിന്റെ കണക്ക്) പിആര്‍ഡി പരസ്യത്തിന് ഇളവുണ്ടെങ്കിലും കിഫ്ബി പരസ്യത്തിന് ഇളവില്ല.
വേടന്റെ സംഗീത പരിപാടിക്ക്- 41.5 ലക്ഷം,സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്ക്- 39 ലക്ഷവും ചെലവഴിച്ചു. തെലുങ്കാന സര്‍ക്കാര്‍ കേരളത്തില്‍ പരസ്യം ചെയ്യുന്നതിനെതിരേ കണ്ണീര്‍ പൊഴിക്കുന്നവര്‍ ഈ ധൂര്‍ത്ത് കാണാതെ പോകരുതെന്നും പി.ടി. ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us