/sathyam/media/media_files/2026/02/13/jeby-2026-02-13-21-21-25.jpg)
ഡൽഹി: പി.ടി. കുഞ്ഞു മുഹമ്മദിൽ നിന്ന് അപമാനം നേരിടേണ്ടി വന്ന യുവ സംവിധായികയുടെ തുറന്നു പറച്ചിൽ പിണറായി വിജയനെതിരെയുള്ള സ്ത്രീ പോരാളികളുടെ ശബ്‌ദമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.
പരാതി കിട്ടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വൈകിപ്പിച്ചത് എന്തിനെന്ന് പിണറായി പറയണം.
സ്ത്രീ പീഡക സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് കയ്യടക്കിയിരിക്കുകയാണ്.
പ്രസ്തുത പരാതിയെ കുറിച്ച് ഒരു വാക്ക് പ്പോലും മുഖ്യമന്ത്രി ഇതുവരെ പറയാത്തത് ദുരൂഹമാണ്.
രണ്ടു തവണ എം.എൽ എ യും കൈരളി ടി വിയുടെ പ്രധാനിയുമായ കുഞ്ഞു മുഹമ്മദിനെതിരെ സി പി എമ്മും നടപടി സ്വീകരിച്ചില്ല.
കള്ള പരാതി എഴുതി വാങ്ങി രാഷ്ട്രീയ എതിരാളികളെ മനപൂർവ്വം ദ്രോഹിക്കുന്ന പിണറായി വിജയൻ സ്ത്രീ പീഡകരെ സംരക്ഷിക്കുകയാണെന്നും അവർ കുറപ്പെടുത്തി.
യുവ സംവിധായികയുടെ തുറന്നു പറച്ചിലിൻ്റെ അടിസ്ഥാനത്തിൽ പീഡകനായ കുഞ്ഞു മുഹമ്മദിനെതിരെ വനിത കമ്മീഷൻ നടപടി എടുക്കുകയും ഡി ജി പി ക്ക് പരാതി നൽകുകയും വേണമെന്നും അവർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us