/sathyam/media/media_files/2025/12/13/binu-pulikkakkandam-diya-biju-2025-12-13-15-03-25.jpg)
പാലാ: പാലാ നഗരസഭയില്‍ ഇത്തവണ രണ്ട് മുന്നണികളും ഒരു കുടുംബവുമാണ് മല്‍സരിച്ചതും വിജയിച്ചതും. ഇടത് - വലത് മുന്നണികള്‍ക്ക് പുറമെ പുളിക്കക്കണ്ടം കുടുംബമാണ് 3 സ്വതന്ത്രരുമായി നഗരസഭയില്‍ വിജയിച്ചിരിക്കുന്നത്.
ഇതോടെ, 26 അംഗ നഗരസഭയില്‍ 12 സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിനും 10 സീറ്റുകള്‍ നേടിയ യുഡിഎഫിനും ഭരിക്കണമെങ്കില്‍ 3 സീറ്റുകള്‍ നേടിയ പുളിക്കക്കണ്ടം കുടുംബത്തിന്‍റെ പിന്തുണ വേണം. ഒരു കോണ്‍ഗ്രസ് വിമതകൂടി വിജയിച്ചിട്ടുണ്ട്.
മുന്‍ സിപിഎം നേതാവുകൂടിയായ ബിനു പുളിക്കക്കണ്ടവും മകളും സഹോദരന്‍ ബിജുവും ആരെ പിന്തുണയ്ക്കുന്നുവോ ആവരായിരിക്കും പാലാ നഗരസഭ ഇത്തവണ ഭരിക്കുക.
മാത്രമല്ല, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കക്കണ്ടമായിരിക്കും നഗരസഭാ ചെയര്‍പേഴ്സണ്‍ ആകുക എന്നതും ഏറെക്കുറെ ഉറപ്പായി.
വനിതാ സംവരണമായ ചെയര്‍പേഴ്സണ്‍ പദവിയില്‍ ആദ്യ ടേം കോണ്‍ഗ്രസ് ആവശ്യപ്പെട്ടാലും ഒരു ടേം ദിയയ്ക്ക് ഉറപ്പായി. അതല്ല, ഇടതുപക്ഷവുമായിട്ടാണ് വിലപേശലെങ്കിലും ഉറപ്പായും ആദ്യടേം പുളിക്കക്കണ്ടം കുടുംബം ആവശ്യപ്പെടും.
പക്ഷേ കഴിഞ്ഞ ഭരണത്തില്‍ ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് - എമ്മുമായി ഉടക്കി ബിനുവിന് ചെയര്‍മാന്‍ പദവി നഷ്ടമായ സാഹചര്യത്തില്‍ അവര്‍ ഇടതുപക്ഷവുമായി സഹകരിക്കാന്‍ സാധ്യത കുറവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us