കൊ​ടും ക്രി​മി​ന​ല്‍ പ​ള്‍​സ​ര്‍ സു​നി​ 2014ൽ  മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് ഏ​ഴു ല​ക്ഷം രൂ​പ​ കവർന്ന കേസിലും പ്രതി

പാ​ലാ​യി​ല്‍​നി​ന്നും ബൈ​ക്കി​ല്‍ ബ​സി​നു പി​ന്നാ​ലെ പോ​യ സു​നി​ലും സം​ഘ​വും കി​ട​ങ്ങൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ ബ​സി​ല്‍ ക​യ​റി മ​ഹാ​രാ​ഷ്ട്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​കാ​യി​രു​ന്നു.

New Update
pulsar suni

കോ​ട്ട​യം: കൊ​ടും ക്രി​മി​ന​ല്‍ പ​ള്‍​സ​ര്‍ സു​നി​ക്കെ​തി​രേ ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി​യി​ലും കേ​സ്.

Advertisment

2014 മേ​യ് 19നു ​പാ​ലാ​യി​ലെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ​തി​ന്‍റെ പ​ണ​വു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മും​ബൈ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​ള്‍​സ​ര്‍ സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച് ഏ​ഴു ല​ക്ഷം രൂ​പ​യാ​ണു ക​വ​ര്‍​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ കോ​ട​നാ​ട് സ്വ​ദേ​ശി സു​നി​ലെ​ന്ന എ​ന്ന പ​ള്‍​സ​ര്‍ സു​നി​യാ​യി​രു​ന്നു പ്ര​ധാ​ന പ്ര​തി.

പാ​ലാ​യി​ല്‍​നി​ന്നും ബൈ​ക്കി​ല്‍ ബ​സി​നു പി​ന്നാ​ലെ പോ​യ സു​നി​ലും സം​ഘ​വും കി​ട​ങ്ങൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ ബ​സി​ല്‍ ക​യ​റി മ​ഹാ​രാ​ഷ്ട്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​കാ​യി​രു​ന്നു.

pulsar suni

കി​ട​ങ്ങൂ​ര്‍ ക​വ​ര്‍​ച്ചാ കേ​സി​ല്‍ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സു​നി ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ വ​ന്ന​തോ​ടെ കോ​ട​തി ഇ​യാ​ള്‍​ക്കെ​തി​രേ വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ശേ​ഷം പ​ള്‍​സ​ര്‍ സു​നി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ കി​ട​ങ്ങൂ​രി​ലെ സ്വ​ര്‍​ണാ​പ​ഹ​ര​ണ കേ​സി​ല്‍ ഏ​റ്റു​മാ​നൂ​രി​ലെ വി​ചാ​ര​ണ ന​ട​ന്നി​ട്ടി​ല്ല.

Advertisment