പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തും. വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകൾ. അന്തർസംസ്ഥാന മോഷ്ടാവിനെ കുടുക്കി കേരള പോലീസ്

ആന്ധ്രാപ്രദേശില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്ന് പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തിരുപ്പതി ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. 

New Update
Charuvila Puthenveetil Shiju

പുനലൂര്‍: പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ് പുനലൂര്‍ പോലീസിന്റെ പിടിയില്‍.

Advertisment

വിളക്കുടി ചരുവിള പുത്തന്‍വീട്ടില്‍ ഷിജു (39) ആണ് പോലീസിന്റെ പിടിയിലായത്. ഇളമ്പല്‍ പാപ്പാലംകോട്ടുനിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.


അക്രമാസക്തനായ പ്രതി പോലീസിനു നേരെ ബ്ലേഡുപയോ​ഗിച്ച് ആക്രമിച്ചു. 


പ്രതിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന, ഇളമ്പല്‍ സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഷിജുവെന്നും പുനലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ മോഷണങ്ങളില്‍ ഇയാളുടെ പങ്ക് തെളിഞ്ഞെന്നും എസ്.എച്ച്.ഒ. ടി. രാജേഷ്‌കുമാര്‍ പറഞ്ഞു.


ആന്ധ്രാപ്രദേശില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്ന് പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തിരുപ്പതി ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. 


ഏതാനും ദിവസം മുന്‍പ് പുനലൂര്‍ തൊളിക്കോട്ട് ഫയര്‍സ്റ്റേഷന് എതിര്‍വശത്തുള്ള 'രാജീവം' വീട്ടില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Advertisment