/sathyam/media/media_files/2025/09/25/punalur_dead250925-2025-09-25-17-51-23.webp)
കൊ​ല്ലം:പു​ന​ലൂ​ർ മു​ക്ക​ട​വി​ൽ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​യ്യും കാ​ലും ച​ങ്ങ​ല​ക​ൾ കൊ​ണ്ട് ബ​ന്ധി​ച്ച് റ​ബ​ർ മ​ര​ത്തി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം അം​ഗ​പ​രി​മി​ത​ന്‍റേ​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
ഇ​ട​തു​കാ​ലി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത​യാ​ളാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ ഒ​രു സ്വ​ർ​ണ​മാ​ല​യും ക​ണ്ടെ​ത്തി.
ബു​ധ​നാ​ഴ്ച​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.
നെ​ഞ്ചി​ൽ ആ​ഴ​ത്തി​ലേ​റ്റ മു​റി​വ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ആ​ളു​കേ​റാ​മ​ല​യും റ​ബ​ർ തോ​ട്ട​വും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ആ​ളു​ക​ളാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.
ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ കൊ​ല​യ്ക്ക് പി​ന്നി​ൽ ഉ​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു. ആ​സി​ഡോ പെ​ട്രോ​ളോ ഒ​ഴി​ച്ച് ത​ല​യ്ക്കു താ​ഴെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​മു​ണ്ട്.
കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല പു​ന​ലൂ​ർ പോ​ലീ​സ് സ​ബ്ഡി​വി​ഷ​ൻ ത​ല​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന സം​ഘ​ത്തി​ന് കൈ​മാ​റു​മെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച റൂ​റ​ൽ എ​സ്പി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ് പ​റ​ഞ്ഞു.