/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊ​ല്ലം: പു​ന​ലൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഇ​മ്മാ​നു​വ​ൽ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 25 ല​ക്ഷം രൂ​പ​യും ആ​റ് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.
വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ‘ഓ​പ്പ​റേ​ഷ​ൻ ഷൈ​ലോ​ക്’ എ​ന്ന പേ​രി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.
റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യാ​യ പി.​കെ. സ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.