പെറ്റ്‌ഷോപ്പില്‍ നിന്ന് 14000 വിലയുള്ള നായ്ക്കുട്ടികളെ മോഷ്ടിച്ചു. ബാലരാമപുരത്ത് വില്‍ക്കാന്‍ നോക്കവെ യുവാക്കള്‍ പിടിയില്‍

ബേക്കറി ജങ്ഷനിലെ പെറ്റ് ഷോപ്പില്‍ നിന്ന് വെള്ളിയാഴ്ച മോഷണം പോയ 14000 രൂപ വീതം വിലയുള്ള ഷിറ്റ്‌സു ഇനത്തില്‍പെട്ട രണ്ട് നായ്കുട്ടികളാണ് കന്റോണ്‍മെന്റ്‌റ് സ്റ്റേഷനില്‍ പൊലിസ് കാവലില്‍ കഴിയുന്നത്.

New Update
arrest11

തിരുവനന്തപുരം: മോഷണം പോയ നായ്ക്കുട്ടികള്‍ക്ക് പൊലീസ് കാവലില്‍ സുഖനിദ്ര. ബേക്കറി ജങ്ഷനിലെ പെറ്റ് ഷോപ്പില്‍ നിന്ന് വെള്ളിയാഴ്ച മോഷണം പോയ 14000 രൂപ വീതം വിലയുള്ള ഷിറ്റ്‌സു ഇനത്തില്‍പെട്ട രണ്ട് നായ്കുട്ടികളാണ് കന്റോണ്‍മെന്റ്‌റ് സ്റ്റേഷനില്‍ പൊലിസ് കാവലില്‍ കഴിയുന്നത്.


Advertisment

ഈ നായ്ക്കുട്ടികളെ മോഷ്ടിച്ച തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശികളായ ശരത്, അനീഷ് എന്നിവരെ കന്റോണ്‍മെന്റ്‌റ് പൊലീസ് അറസ്റ്റ് ചെയ്തു.


ബേക്കറിയിലെ പെറ്റ് ഷോപ്പില്‍ നിന്നും മോഷ്ടിച്ച നായ്ക്കുട്ടികളെ ബാലരാമപുരത്തെ പെറ്റ് ഷോപ്പില്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് പ്രതികള്‍ പിടിയിലായത്.

Advertisment