/sathyam/media/media_files/YBBXcGsZ3HnJJw6gR4wp.jpg)
കൊല്ലം: കുണ്ടറ പടപ്പക്കരയിൽ കൊല്ലപ്പെട്ട വീട്ടമ്മ പുഷ്പലത(45)യുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് നടക്കും. ​ഗുരുതര പരിക്കേറ്റാണ് പുഷ്പലത കൊല്ലപ്പെട്ടത്.
ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ചികിത്സയിൽ കഴിയുന്ന പുഷ്പലതയുടെ അച്ഛൻ ആൻ്റണി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇന്നലെയാണ് പുഷ്പലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
പണം ആവശ്യപെട്ട് മകൻ അഖിൽ കുമാർ (25) ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us