കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ വിയോഗത്തിൽ അനുശോചിച്ച് നാളെ പാനൂർ മേഖലയിൽ സിപിഎം ഹർത്താൽ നടത്തും.
ഞായറാഴ്‌ച രാവിലെ 8 മണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം തലശേരിയിൽ കൊണ്ടുവരും.
തലശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് 5 മണിക്ക് സംസ്‌കാരം നടത്തും.