/sathyam/media/media_files/2026/01/04/rajesh-2026-01-04-21-10-27.jpg)
തിരുവനന്തപുരം : പുത്തരിക്കണ്ടം മൈതാനത്ത് തെരുവു നായയുടെയും പാമ്പുകളുടെയും ശല്യമുണ്ട് എന്ന് തുറന്ന് പറഞ്ഞ് മേയർ വി.വി. രാജേഷ് .
/filters:format(webp)/sathyam/media/media_files/2026/01/04/puthari-2026-01-04-21-12-34.jpg)
പാർക്ക് പരിപാലിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കുമെന്നും വി വി രാജേഷ് പറഞ്ഞു .
ദിവസവും ഏകദേശം ആയിരം പേർ പ്രഭാത,സായാഹ സവാരിയ്ക്കിറങ്ങുന്ന സ്ഥലമായ , മൈതാനിയിലെ 'പുലരി കൂട്ടായ്മ' യോടൊപ്പം ഇന്ന് രാവിലെ6.30 ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പുത്തരിക്കണ്ടം മൈതാനം സന്ദർശിച്ച് അവിടുത്തെ ആവശ്യങ്ങൾ വിലയിരുത്തി.
/filters:format(webp)/sathyam/media/media_files/2025/12/28/rajesh-2025-12-28-17-11-01.jpg)
പോരായ്മകൾ പരിഹരിയ്ക്കുവാൻ രണ്ട് ദിവസത്തിനകം സമീപ വാർഡുകളിലെ കൗൺസിലർ മാരുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരുവാൻ തീരുമാനിച്ചു.
ചാല വാർഡ് കൗൺസിലർ എസ്.കെ. പി രമേശിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുന്നത്.
മേയർക്കൊപ്പം മണക്കാട് വാർഡ് കൗൺസിലർ സരിത പി യുമുണ്ടായിരുന്നു.
പുത്തരിക്കണ്ടം മൈതാനത്തിനായുള്ള വിവി രാജേഷിൻ്റെ ഇടപെടൽ ലക്ഷ്യം കാണുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്തായാലും മേയർ നടത്തിയ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us