/sathyam/media/media_files/2025/11/11/deer-2025-11-11-17-17-26.jpg)
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്ത് മാനുകള്‍ ചത്തു.
പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകസമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ നേതൃത്വത്തില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിശോധന നടത്തി.
അതേസമയം, സംഭവത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.
കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂര്‍ മൃഗശാലയിലും കൃഷ്ണമൃഗങ്ങളുടെ കൂട്ടില്‍ തെരുവുനായ കടന്നതിനെ തുടര്‍ന്ന് നിരവധി മൃഗങ്ങള്‍ ചത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us