/sathyam/media/media_files/2024/12/03/JZRBPMP3A4MoyEsCyypR.jpg)
കോട്ടയം: ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 4-ാം ദിനമായ ഇന്ന് രാവിലെ 4:00 ന് : നിര്‍മ്മാല്യദര്‍ശനം, 4:30 ന് : ഉത്സവച്ചടങ്ങുകള്‍, 10:00 ന്: ഉത്സവബലി, 12:00 ന്: ഉത്സവബലി ദര്‍ശനം (ദര്‍ശനപ്രധാനം), വൈകിട്ട് 5:00 മുതല്‍: ബലരാമാവതാര ദര്‍ശനം, 6:15 ന്: ചുറ്റുവിളക്ക്, ദീപാരാധന,
രാത്രി 9:00 ന്: വിളക്ക്.
കലാവേദിയില്‍ രാവിലെ 4:30 മുതല്‍ 9:00 വരെ നാരായണീയ പാരായണം - കാക്കിനിക്കാട് സത്സംഗസമിതി, വൈകിട്ട് 5:15 മുതല്‍ 5:45 വരെ - ഭജന, അവതരണം: ശ്രീ വീര്യംകുളങ്ങര ഭജനസമിതി, കുറുമുള്ളൂര്‍, 5:45 ന് : മെഗാതിരുവാതിര, കുറിച്ചിത്താനം പൂത്തൃക്കോവില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ ദേശങ്ങളില്‍ നിന്നുമുള്ള തിരുവാതിര സംഘങ്ങള്‍ പങ്കെടുക്കുന്നു.
6:45 ന്: നൃത്തസന്ധ്യ - ശ്രീദുര്‍ഗ്ഗ നൃത്തകലാലയം കുറിച്ചിത്താനം, മണ്ണയ്ക്കനാട്, ചോറ്റാനിക്കര. 8.15 ന്: കഥകളി, കഥ: ലവണാസുരവധം,അവതരണം: നാട്യമണ്ഡലം, കുടമാളൂര്‍.
പുതൃക്കോവില്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us