പുതുക്കാട് പഞ്ചായത്തിൽ സിപിഐക്ക് ബിജെപി അംഗങ്ങളുടെ വോട്ട്. ഇടത്-ബിജെപി ധാരണയെന്ന് യുഡിഎഫ്. ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ. തിരിച്ച് സിപിഐ സഹായിക്കാമെന്ന് ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്

ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആരോഗ്യ- വിദ്യാഭ്യാസ വിഭാഗത്തിലെ വനിതാ സംവരണ അംഗത്തിന്റെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് വിവാദ കൂട്ടുകെട്ട് പിറന്നത്. 

New Update
party flags
Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂർ: പുതുക്കാട് പഞ്ചായത്തിൽ സി.പി.ഐക്ക് ബി.ജെ.പി അംഗങ്ങൾ വോട്ട് ചെയ്തത് രാഷ്ട്രീയ വിവാദമാവുന്നു. ഒരു കാരണവശാലും ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇതോടെ കാറ്റിൽപറന്നത്. 

Advertisment

ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആരോഗ്യ- വിദ്യാഭ്യാസ വിഭാഗത്തിലെ വനിതാ സംവരണ അംഗത്തിന്റെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് വിവാദ കൂട്ടുകെട്ട് പിറന്നത്. 


എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐ നേതാവ് സുനന്ദ ശശിക്ക് ബി.ജെ.പി അംഗങ്ങളായ നാലുപേർ വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ഇടത് പക്ഷത്തിന് എട്ട് വോട്ടുകൾ ലഭ്യമായെങ്കിലും 9 അംഗങ്ങളുള്ള യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ചു.


പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിവച്ച എൽഡിഎഫ്-ബിജെപി കൂട്ടുകെട്ട് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പോടെ കൂടുതൽ വ്യക്തത യോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്ന് യുഡിഎഫ് നേതാവും, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ ജെ ജോജു ആരോപിച്ചു. 

നാളെ നടക്കുന്ന ബാക്കി സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലും ചെയർമാൻ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ തിരിച്ചു സഹായിക്കാമെന്ന വാഗ്ദാനം സി.പി.ഐ അംഗങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിക്കുന്നുണ്ട്. 

തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞുവെന്ന ആരോപണം സി.പി.ഐ നേതാക്കൾ തന്നെ ഉയർത്തിയിരുന്നു.


എന്നാൽ സി.പി.ഐക്കാർ തന്നെ പുതുക്കാട് പഞ്ചായത്തിൽ ബി.ജെ.പി വോട്ട് വാങ്ങിയ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇരുപാർട്ടികളുടെയും പ്രദേശിക നേതൃത്വങ്ങൾ ഉണ്ടാക്കിയ കരാറാണ് തിരഞ്ഞെടുപ്പിൽ പ്രായോഗികമാക്കിയതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. 


ഇരുപാർട്ടികളുടെയും സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ വിഷയത്തിൽ മറുപടി പറയണമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു. ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും നാല് വീതവും യു.ഡി.എഫിന് 9 അംഗങ്ങളുമാണ് നിലവിലുള്ളത്.

Advertisment