/sathyam/media/media_files/r5Rbqy90GRk22r8MHWiu.jpg)
മലപ്പുറം: പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ മലപ്പുറം എസ്‌പിയെ അധിക്ഷേപിച്ച് പി.വി.അൻവർ എംഎൽഎ. പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ അന്‍വര്‍ രൂക്ഷമായ വാക്കുകളിലാണ് പ്രതികരിച്ചത്.
ഇപ്പോ തന്നെ 10 മണിക്കല്ലേ സമ്മേളനം പറഞ്ഞത്. താൻ 9.50ന് മലപ്പുറത്തെത്തി. രാവിലെ ആദ്യം ആരംഭിക്കുന്ന പരിപാടി താൻ ഒരു മിനിറ്റു പോലും വൈകാറില്ലെന്നും അന്‍വര്‍ പറഞ്ഞു.
എസ്‍പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്‍പി ആലോചിക്കണമെന്നും അന്‍വര്‍ വിമര്‍ശിച്ചു.
തന്റെ പാർക്കിലെ മോഷ്ടാവിനെ പിടിക്കാത്തതിലും അന്‍വര്‍ അതൃപ്തി പ്രകടിപ്പിച്ചു.പാർക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു. ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളൂവെന്നായിരുന്നു അന്‍വറിന്റെ പരിഹാസം.
മറുപടി പ്രസംഗത്തിനായി എത്തിയ എസ്പി എസ്.ശശിധരൻ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. താൻ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് എസ്പി വേദി വിടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us