15 ദിവസത്തിനകം തിരുത്തണം, ഇല്ലെങ്കില്‍ നിയമനടപടി; സിപിഐയ്‌ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി. അന്‍വറിന് വക്കീല്‍ നോട്ടീസ്‌

പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐ വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്

New Update
pv anvar

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐ വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സിപിഐയ്‌ക്കെതിരെ അന്‍വര്‍ ഉന്നയിച്ച സീറ്റ് കച്ചവട ആരോപണത്തിലാണ് നോട്ടീസ്.

Advertisment

15 ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്ന് നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

വക്കീല്‍ നോട്ടീസിനെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചില്ലെന്നാണ് അന്‍വറിന്റെ പ്രതികരണം. ഏറനാട് സീറ്റ് സിപിഐ കച്ചവടം നടത്തിയെന്നായിരുന്നു ആരോപണം.

Advertisment