പി.വി. അന്‍വറിന്റെ പിന്തുണ തേടി യുഡിഎഫ്; പാലക്കാട് പിന്തുണയ്ക്കണമെങ്കില്‍ ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ഉപാധിവച്ച് അന്‍വര്‍; യുഡിഎഫുമായി ചര്‍ച്ച തുടരുന്നുവെന്നും അവകാശവാദം

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പി.വി. അന്‍വര്‍ എംഎല്‍എയുടെ പിന്തുണ തേടുന്നുവെന്ന് റിപ്പോര്‍ട്ട്

New Update
pv anvar 1

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പി.വി. അന്‍വര്‍ എംഎല്‍എയുടെ പിന്തുണ തേടുന്നുവെന്ന് റിപ്പോര്‍ട്ട്. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടരുന്നുവെന്ന് അന്‍വറാണ് വെളിപ്പെടുത്തിയത്.

Advertisment

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് യുഡിഎഫ് അന്‍വറിന്റെ പിന്തുണ തേടുന്നത്.

പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണയ്ക്കണമെന്ന് അന്‍വര്‍ ഉപാധിവച്ചു.

യുഡിഎഫ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും അന്‍വര്‍ പരിഹസിച്ചു.

Advertisment