പാലക്കാട് രാഹുല്‍ തോല്‍ക്കുമെന്ന് കോണ്‍ഗ്രസിന് മനസിലായി; ഡിഎംകെ മത്സരിച്ചതുകൊണ്ട് ബിജെപി ജയിച്ചുവെന്ന് വരുത്താന്‍ ശ്രമം; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ

New Update
pv anvar

കോഴിക്കോട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരാവാദിത്വം തന്റെ തലയിലേക്ക് ഇടാനാണ് ശ്രമമെന്നാണ് അന്‍വറിന്റെ ആരോപണം.

Advertisment

 ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട്‌ ബിജെപി ജയിച്ചു എന്ന് വരുത്താൻ ശ്രമിക്കണ്ട. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഒറ്റക്കെട്ടായല്ല. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നിര്‍ദേശിച്ചത് സരിന്റെ പേരായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

Advertisment