New Update
/sathyam/media/media_files/2024/10/25/3Wv1v3IhaOjKgoc3gqoy.jpg)
പാലക്കാട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ സംഘടനയായ ഡിഎംകെയില്‍ പൊട്ടിത്തെറി. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ജില്ലാ സെക്രട്ടറി ബി. ഷമീര്‍ രാജിവച്ചു.
Advertisment
പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനാണ് ഷമീറിന്റെ തീരുമാനം. അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ഏകപക്ഷീയമായാണെന്നും, പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും ഷമീര്‍ പറഞ്ഞു. തന്നോടൊപ്പം 100 പേര്‍ സംഘടന വിടുമെന്നാണ് ഷമീറിന്റെ അവകാശവാദം.