/sathyam/media/media_files/2024/10/23/PFjefTqiwvReQWFGINPq.jpg)
തിരുവനന്തപുരം : ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്ന രാഷ്ട്രീയപാർട്ടിയുടെ പേര് ദുരുപയോഗം നടത്തിയെന്ന് ആരോപിച്ച് പി.വി. അന്‍വറിനെതിരെ ഡി.എം.കെ യുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള ഘടകം രംഗത്ത്.
പി വി അൻവർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടനയുണ്ടാക്കി ചുരുക്കപ്പേരായി ഡി.എം.കെ എന്നുപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്ന് ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ ആരോപിച്ചു.
ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിലൂടെ നീക്കമാണ് അന്‍വര്‍ നടത്തുന്നതെന്നാണ് സംഘടനയുടെ ആരോപണം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സംഘടന പരാതി നല്‍കി.
ഡിഎംകെയുടെ ചിഹ്നങ്ങള്‍, കൊടി തുടങ്ങിയവ അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണു. ഇത് നിയമപരമായും സംഘടനാ പരമായും നേരിടുമെന്ന് ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള ഭാരവാഹികൾ അറിയിച്ചു.
2020 മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്തു തമിഴ്നാടിന്റെ അഫിലിയേഷനോടുകൂടി പ്രവർത്തിച്ചുവരുന്ന തൊഴിലാളി സംഘടനയാണ് ഡി.എം.കെയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്റ്റിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ്.