പാലക്കാട് സ്വന്തം സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ പിന്‍വലിച്ചത് വ്യക്തമായ പ്ലാനിംഗോടെ. പ്രധാന ലക്ഷ്യം മുസ്ലീം ലീഗിന്റെ പിന്തുണ. പ്രതിപക്ഷ നേതാവുമായി കൊമ്പുകോര്‍ക്കുമ്പോഴും അന്‍വറിനെതിരെ ഒന്നും മിണ്ടാതെ ലീഗിന്റെ കരുതല്‍. ലീഗിന്റെ മനംമാറ്റത്തിന് പിന്നില്‍ അന്‍വറിന് നിലമ്പൂരിലടക്കം ലഭിക്കുന്ന ജനപിന്തുണ. അന്‍വര്‍ ഇച്ഛിച്ചതും ലീഗ് കല്‍പ്പിച്ചതും

കോൺഗ്രസുമായി അഭിപ്രായ വ്യത്യാസം തുടരുമ്പോഴും  പാലക്കാട്  മണ്ഡലത്തിൽ യുഡിഎഫിന്‌ വേണ്ടി  സ്വന്തം  സ്ഥാനാർത്ഥിയെ പിൻവലിച്ച  പി.വി. അൻവർ ലക്ഷ്യമിടുന്നത്  മുസ്ലിം ലീഗിന്റെ പിന്തുണ

New Update
pv anvar muslim league

പാലക്കാട്: കോൺഗ്രസുമായി അഭിപ്രായ വ്യത്യാസം തുടരുമ്പോഴും  പാലക്കാട്  മണ്ഡലത്തിൽ യുഡിഎഫിന്‌ വേണ്ടി  സ്വന്തം  സ്ഥാനാർത്ഥിയെ പിൻവലിച്ച  പി.വി. അൻവർ ലക്ഷ്യമിടുന്നത്  മുസ്ലിം ലീഗിന്റെ പിന്തുണ. 

Advertisment

ഇടതുപക്ഷം വിട്ടു വന്ന  അൻവറിനോട്  തുടക്കം മുതൽ തന്നെ ലീഗ് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.


സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ  നേതാവ് വി ഡി സതീശനുമായി ഇടഞ്ഞിട്ടും പി.വി. അൻവറിനെതിരെ ലീഗ് നേതാക്കളാരും പരസ്യ വിമർശനം നടത്തിയില്ലെന്നതും ശ്രദ്ധയമാണ്.  


നിലമ്പൂരിലടക്കം അൻവറിന് ലഭിക്കുന്ന ജനപിന്തുണ കണ്ടു കണ്ടു തന്നെയാണ് ലീഗിൻ്റെ ഈ നീക്കം എന്നു വ്യക്തം. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത് എന്നും രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും പാലക്കാട് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ച് അന്‍വര്‍ വ്യക്തമാക്കുമ്പോൾ ബിജെപിയ്ക്ക് എതിരെ താൻ നടത്തുന്ന രാഷ്ട്രീയ നീക്കത്തിന് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെയും അതുവഴി ലീഗിന്റെയും പിന്തുണ കൂടി അൻവർ ലക്ഷ്യമിടുന്നുണ്ട്.


തൃശൂർ ദേശമംഗലത്തെ മുസ്ലിം ലീഗ് പള്ളം മേഖല കമ്മിറ്റി ഓഫീസിൽ എത്തിയ അന്‍വറിന് ലീഗ് പ്രവർത്തകർ സ്വീകരണം ഒരുക്കിയതും അൻവർ ഇതുവരെ നടത്തിയ  രാഷ്ട്രീയ നീക്കങ്ങൾക്കു ലഭിക്കുന്ന പിന്തുണയായിട്ടു വേണം കരുതാൻ.


രാഷ്ട്രീയ അവസരത്തിനായി കാത്തിരിപ്പു കൂടി വേണമെന്നത് മറന്ന് കോൺഗ്രസുമായി കൊമ്പു കോർത്ത പി.വി. അൻവർ  യാഥാർത്ഥ്യ ബോധത്തോടെ പാലക്കാട് നടത്തിയ നീക്കം എന്തായാലും ഇടതുപക്ഷത്തിനും ബിജെപിയ്ക്കും തിരിച്ചടിയുണ്ടാക്കും. ഇരുവരുടെയും
തോൽവി ഉറപ്പാക്കുക വഴി  സ്വന്തം പ്രസക്തി തെളിയിക്കാന്‍ ഈ ഉപതിരഞ്ഞെടുപ്പിലൂടെ പി.വി. അവറിന് സാധിക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: ശ്യാം ശങ്കർ

Advertisment