New Update
/sathyam/media/media_files/2024/10/23/huduTzUSOuz8IYbCncST.jpg)
പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എം.എല്‍എ. പാലക്കാട് നടന്ന ഡിഎംകെ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം.
Advertisment
ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി എം.എം. മിന്‍ഹാജിനെ പിന്‍വലിച്ചു. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിനെ പിന്തുണയ്ക്കുമെന്നും, ഒരു ഉപാധിയുമില്ലാതെയാണ് പിന്തുണയെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്നും അന്‍വര്‍ പറഞ്ഞു.