/sathyam/media/media_files/2026/01/18/anwar-riyas-2026-01-18-22-44-34.jpg)
കോഴിക്കോട്: നിലമ്പൂർ എം.എൽ.എ ആയിരുന്ന പി.വി. അൻവർ തന്റെ രാഷ്ട്രീയ നീക്കങ്ങളുടെ അടുത്ത കേന്ദ്രമായി ബേപ്പൂർ മണ്ഡലത്തെ തിരഞ്ഞെടുക്കുന്നതിലൂടെ കേരള രാഷ്ട്രീയത്തിൽ പുതിയൊരു പോർമുഖം തുറക്കുകയാണ്.
ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂൽ കോൺഗ്രസിൽ ചേർന്ന തൻ്റെ രാഷ്ട്രീയ കരുത്ത് തെളിയിക്കാനാണ് അൻവർ ലക്ഷ്യമിടുന്നത്.
ബേപ്പൂർ മണ്ഡലം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ പി.വി അൻവറിന് കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്.
മണ്ഡലത്തിലെ നിർണ്ണായകമായ ന്യൂനപക്ഷ വോട്ടുകളിൽ സ്വാധീനം ചെലുത്താൻ തനിക്ക് കഴിയുമെന്നാണ് അൻവറിൻ്റെ വിശ്വാസം. നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്.
/filters:format(webp)/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് കൂടിയായ റിയാസിനെതിരെ മത്സരിക്കുന്നത് വഴി രാഷ്ട്രീയമായി വലിയ മൈലേജ് നേടാമെന്ന് അൻവർ കണക്കുകൂട്ടുന്നത്. തീരദേശമേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സാധാരണക്കാരുടെ വോട്ട് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
വ്യക്തിപരമായി നേടുന്ന വോട്ടുകൾക്കൊപ്പം യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ കൂടി ചേരുമ്പോൾ ബേപ്പൂരിൽ വിജയകുടി പാറിക്കാം എന്നാണ് അൻവറിന്റെ വിശ്വാസം.
ഇടത് എംഎൽഎ ആയിരുന്ന ​അൻവർ സ്വന്തം പാളയത്തിലേക്ക് കടന്നു കയറി വോട്ടുകൾ ഭിന്നിപ്പിച്ചാൽ അത് എൽഡിഎഫിന് വലിയ തലവേദന ആകും.
അൻവർ ഉയർത്തുന്ന 'വികസന വിരുദ്ധത', 'പോലീസ് രാജ്' തുടങ്ങിയ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമോ എന്നത് കണ്ടറിയണം.
തന്റെ സോഷ്യൽ മീഡിയ സ്വാധീനവും നേരിട്ടുള്ള ഇടപെടലുകളും വഴി യുവാക്കളുടെ വോട്ടുകൾ സമാഹരിക്കാൻ പി.വി അൻവറിന് സാധിച്ചേക്കും.
/sathyam/media/post_attachments/3ba09d4b-f70.png)
എൽ.ഡി.എഫിന് ഇത് അഭിമാന പോരാട്ടമാണെങ്കിൽ അൻവറിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരിന് പുറത്ത് തന്റെ ജനപ്രീതി തെളിയിക്കാനുള്ള പരീക്ഷണശാലയാകും ബേപ്പൂർ.
മത്സരിക്കുന്നത് റിയാസിനെ പ്പോലെ ഒരു കരുത്തനായ സ്ഥാനാർത്ഥിക്കെതിരെയാകുമ്പോൾ അത് വ്യക്തിപരമായ പോരാട്ടമെന്ന നിലയിൽ ദേശീയ ശ്രദ്ധ വരെ ആകർഷിക്കാൻ സാധ്യതയുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂരിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ആവേശം തുടങ്ങിക്കഴിഞ്ഞു.
നിലമ്പൂരിൽ നിന്ന് രാജിവെച്ച് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ പി.വി. അൻവർ, കോഴിക്കോട് ബേപ്പൂർ മണ്ഡലത്തെ തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.
പി.വി അൻവർ നയിക്കുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് യു.ഡി.എഫ് , പ്രത്യേകിച്ച് മുസ്ലിം ലീഗ് നൽകുന്ന പിന്തുണയാണ് ഈ മത്സരത്തിലെ ഏറ്റവും വലിയ പ്രത്യേകത:
ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുക ആണെങ്കിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ്
എം.സി. മായിൻ ഹാജി ഉൾപ്പെടെ ഉള്ളവർ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/05/29/sgVK2RUTYGB0hLiRAqUD.webp)
കോൺഗ്രസ് മത്സരിച്ചിരുന്ന ബേപ്പൂർ സീറ്റ് അൻവറിന് വിട്ടുനൽകുന്നതിൽ നിലവിൽ മുന്നണിക്കുള്ളിൽ കാര്യമായ എതിർപ്പുകളൊന്നുമില്ല. അൻവറിന്റെ ബേപ്പൂരിലേക്കുള്ള വരവ് കോൺഗ്രസ് - യുഡിഎഫ് ക്യാമ്പിൽ വലിയ ആവേശം വിതച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ 'മരുമോനിസത്തിന് അന്ത്യം കുറിക്കുക' എന്ന മുദ്രാവാക്യമാണ് അൻവർ ഉയർത്തുന്നത്.
ആഭ്യന്തര വകുപ്പിനും എ.ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ബേപ്പൂരിലെ സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ തന്റെ മുൻഗണനയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ ഇതിനോടകം തന്നെ സജീവമായ പി.വി. അൻവർ, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തുകയും മത-സാമുദായിക നേതാക്കളെ നേരിൽ കണ്ട് പിന്തുണ തേടുകയും ചെയ്യുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/YE1oszxwXCjrn4uaOgQo.jpg)
മണ്ഡലത്തിൽ സജീവമാകുന്നതിനു മുൻപ് തന്നെ "ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം" എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
അൻവറിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രസംഗങ്ങളും ആരോപണങ്ങളും സോഷ്യൽ മീഡിയ വഴി യുവാക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത് വോട്ടായി മാറുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
1982 മുതൽ ഇടതുപക്ഷം മാത്രം വിജയിക്കുന്ന മണ്ഡലമാണ് ബേപ്പൂർ. 2021-ൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്മുഹമ്മദ് റിയാസ് വിജയിച്ചത്. ഈ വലിയ ഭൂരിപക്ഷം മറികടക്കുക എന്നത് അൻവറിന് വലിയ വെല്ലുവിളിയാണ്.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അത് തനിക്ക് അനുകൂലമാകുമെന്നുമാണ് അൻവറിന്റെ പ്രതീക്ഷ.പി.വി. അൻവർ ബേപ്പൂരിൽ ഇറങ്ങുന്നതോടെ കേരളത്തിലെ ഏറ്റവും വാശിയേറിയ വി.ഐ.പി പോരാട്ടം നടക്കുന്ന സ്ഥലമായി ഈ മണ്ഡലം മാറും.
/filters:format(webp)/sathyam/media/media_files/2025/01/14/gSSZkrxovFfwwPBPokRW.jpg)
അൻവറിന്റെ വ്യക്തിപരമായ പോരാട്ടവീര്യവും യു.ഡി.എഫിന്റെ സംഘടനാ സംവിധാനവും ഒന്നിക്കുമ്പോൾ ബേപ്പൂർ നാല് പതിറ്റാണ്ടിന് ശേഷം ഒരു അട്ടിമറിക്ക് സാക്ഷ്യം വഹിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.
ബേപ്പൂരിലെ സിറ്റിംഗ് എംഎൽഎയായ പി എ മുഹമ്മദ് റിയാസിനെ എഴുതിത്തള്ളാനാവില്ല.പി.വി. അൻവർ ബേപ്പൂരിലേക്ക് എത്തുമ്പോൾ, മറുഭാഗത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുള്ള സാധ്യതകൾ വളരെ ശക്തമാണ്.
അൻവർ ഉയർത്തുന്ന വ്യക്തിപരമായ ആരോപണങ്ങളെ റിയാസ് നേരിടുന്നത് തന്റെ 'വികസന രേഖ' ഉയർത്തിക്കാട്ടിയാണ്.
പൊതു മരാമത്ത് , ടൂറിസം മന്ത്രി എന്ന നിലയിൽ ബേപ്പൂരിൽ നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട് ബേപ്പൂർ ഫെസ്റ്റ്, വാട്ടർ ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ മണ്ഡലത്തെ ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ റിയാസിന് സാധിച്ചു.
ഇത് പ്രാദേശിക കച്ചവടക്കാർക്കും തൊഴിൽ അന്വേഷകർക്കും വലിയ ഗുണം ചെയ്തു. 1982 മുതൽ ഇടതുപക്ഷം തോൽക്കാത്ത മണ്ഡലമാണ് ബേപ്പൂർ. സി.പി.എമ്മിന് ശക്തമായ കേഡർ സംവിധാനവും ബൂത്ത് തലം വരെ വ്യക്തമായ സ്വാധീനവും ഇവിടെയുണ്ട്.
/filters:format(webp)/sathyam/media/media_files/NRTBHnHfwsaGSc6tgBo5.jpg)
അൻവർ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ അവഗണിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് റിയാസ് ബേപ്പൂരിൽ പയറ്റുന്നത്. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകുന്നതിന് പകരം, ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് റിയാസ് ശ്രമിക്കുന്നത്.
'വികസന വിരുദ്ധർ' എന്ന ലേബലിൽ അൻവറിനെ പ്രതിരോധിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാരിനെതിരെ നില നിൽക്കുന്ന പൊതുവായ ഭരണവിരുദ്ധ വികാരം റിയാസിനെയും ബാധിച്ചേക്കാം.
പോലീസിനെതിരെയുള്ള ആരോപണങ്ങളും 'സാധാരണക്കാരന്റെ ശബ്ദം' എന്ന അൻവറിന്റെ നിലപാടും താഴെത്തട്ടിലുള്ള വോട്ടർമാരെ സ്വാധീനിച്ചാൽ അത് റിയാസിന്റെ വോട്ട് വിഹിതത്തിൽ കുറവുണ്ടാക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us