കൊച്ചി: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
'വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.
'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്', പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.