Advertisment

അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരം, പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയം; ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്, മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഗവര്‍ണര്‍

റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്.

New Update
arif help

ഡല്‍ഹി:  പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവം ഗൗരമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

Advertisment

തനിക്ക് പരാതി കിട്ടിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഫോണ്‍ ചോര്‍ത്തലില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവര്‍ണര്‍ മറുപടി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും ഇരുവര്‍ക്കുമെതിരെ സിദ്ധാര്‍ത്ഥന്റെ രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്.

അന്തിമ തീരുമാനം  ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Advertisment