തിരുവനന്തപുരം: ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ഫോറസ്റ്റ് ഓഫീസ് ആക്രമണത്തില്‍ അറസ്റ്റിലായ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശം ദുഷ്‌ക്കരമായേക്കും.
കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നിവര്‍ വിഷയാധിഷ്ഠിതമായി പിന്തുണ നല്‍കുമ്പോഴും മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് അന്‍വറിനോട് പഥ്യമില്ല. അന്‍വറിനെതിരെ നിലപാട് തുറന്ന് പറഞ്ഞ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍ രംഗത്തിറങ്ങിയതും ഇത് ശരിവെയ്ക്കുന്നു.
കഴിഞ്ഞ ദിവസം വീട് കയറി അറസ്റ്റ് ചെയ്യപ്പെട്ട അന്‍വറിന് വിഷയാധിഷ്ഠിതമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മുസ്ലീം ലീഗ് ജനറല്‍ സ്രെകട്ടറി കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പിന്തുണ നല്‍കി രംഗത്തിറങ്ങിയിരുന്നു
എന്നാല്‍ ഇതിനിടയിലാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി തന്നെ വിമര്‍ശനവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
പിണറായി വിരുദ്ധത കൊണ്ട് മാത്രം യു.ഡി.എഫില്‍ എടുക്കാനാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചേലക്കരയില്‍ യു.ഡി.എഫിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ നടപടിയെയും ഷിബു വിമര്‍ശിക്കുന്നു.
നിലവില്‍ കോണ്‍ഗ്രസിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ പി.വി അന്‍വറിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഡി.എം.കെയെ മുന്നണിയില്‍ എടുക്കുന്നത് ഗുണമാവില്ലെന്നും പകരം ബാദ്ധ്യതയായി മാറുെമന്നും മറുപക്ഷം വിമര്‍ശനമുയര്‍ത്തുന്നു.
മുമ്പ് പൂഞ്ഞാറില്‍ എം.എല്‍.എയായിരുന്ന പി.സി ജോര്‍ജ്ജിന്റെ വിക്രിയകളും ഇവര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘമായ ആശയവിനിമയത്തിന് ശേഷം മാത്രം മതിയെന്നാണ് ചര്‍ച്ചകളുയരുന്നത്
ഇതിലുള്ള അഭിപ്രായം ആര്‍.എസ്.പി തുറന്ന് രേഖപ്പെടുത്തിയെങ്കിലും മലയോര കര്‍ഷക ജനതയുടെ വിഷയത്തില്‍ ഇടപെട്ട അന്‍വറിനെ യു.ഡി.എഫിലെ കേരള കോണ്‍ഗ്രസുകള്‍ക്ക് എതിര്‍ക്കാനാവില്ല.
സി.എം.പി നേതൃത്വവും ഇക്കാര്യത്തില്‍ മനസ് തുറന്നിട്ടില്ല. യു.ഡി.എഫില്‍ ഒരു കക്ഷി എതിര്‍ത്ത സ്ഥിതിക്ക് ഇത് മുന്നണി യോഗത്തില്‍ ചര്‍ച്ചയാവും.
അന്‍വറിനെ പാര്‍ട്ടിയായി യു.ഡി.എഫില്‍ എടുക്കുന്നതിന് പകരം ഏതെങ്കിലും പാര്‍ട്ടികളുടെ അംഗമായി സ്വീകരിക്കാമോയെന്ന തരത്തിലും മുന്നണിയിലെ വിവിധ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്
കോണ്‍ഗ്രസ് , ലീഗ് കക്ഷികള്‍ അതിന് വഴങ്ങിയില്ലെങ്കില്‍ ഡി.എം.കെയുടെ ഭാവി എന്താവുമെന്ന ആശങ്കയും അന്‍വറിന്റെ ക്യാമ്പില്‍ സജീവ ചര്‍ച്ചയാണ്.
അതുകൊണ്ട് തന്നെ തദ്ദേശത്തിരശഞ്ഞടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ ചേക്കേറണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യവും.