അന്‍വര്‍ ചെറിയ മീനല്ല; മൂന്ന് മുന്നണികളേയും ഞെട്ടിച്ച് ആദ്യ റൗണ്ടില്‍ തന്നെ നേടിയത് 1500ലധികം വോട്ട്. ആദ്യ ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിനെ മൂന്നാമത് ആക്കി അന്‍വര്‍ രണ്ടാം സ്ഥാനത്ത് എത്തി

മൂന്ന് മുന്നണികളേയും ഞെട്ടിച്ച് അന്‍വര്‍ ആദ്യ റൗണ്ടിൽ 1588 വോട്ടുകള്‍ നേടി. ആദ്യ ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിനെ മൂന്നാമത് ആക്കി അന്‍വര്‍ രണ്ടാം സ്ഥാനത്ത് എത്തി.

New Update
Untitlediranmissi

മലപ്പുറം: നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ റൗണ്ടില്‍ തന്നെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം പിവി അന്‍വര്‍ തകര്‍ത്തു. തപാല്‍ വോട്ടുകളുടെ എണ്ണത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വ്യക്തമായ ലീഡ് ലഭിച്ചപ്പോള്‍, സ്വരാജും അന്‍വറും പിന്നിലായിരുന്നു. ഈ ഘട്ടത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയ പ്രതീക്ഷയോടെവലിയ ആഹ്‌ളാദത്തിലായിരുന്നു.

Advertisment

എന്നാല്‍ ഈ സന്തോഷം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പിന്നീട് തെളിഞ്ഞു. വോട്ടെണ്ണല്‍ ആദ്യ റൗണ്ടില്‍ കടന്നതോടെ അന്‍വര്‍ തന്റെ ശക്തി തെളിയിച്ചു. ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ വഴിക്കടവില്‍ മുന്നില്‍ നിന്നെങ്കിലും, പിവി അന്‍വര്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.


മൂന്ന് മുന്നണികളേയും ഞെട്ടിച്ച് അന്‍വര്‍ ആദ്യ റൗണ്ടിൽ 1588 വോട്ടുകള്‍ നേടി. ആദ്യ ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജിനെ മൂന്നാമത് ആക്കി അന്‍വര്‍ രണ്ടാം സ്ഥാനത്ത് എത്തി.

അന്‍വറിന് ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തുള്ള എം. സ്വരാജിനെക്കാള്‍ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൗക്കത്ത് 3614 വോട്ടുകള്‍ നേടി, സ്വരാജ് 3195 വോട്ടുകള്‍ നേടി, അന്‍വര്‍ 1588 വോട്ടുകളുമായി മുന്നണികളെ ഞെട്ടിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 400 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഏഴാം റൗണ്ടുവരെ യുഡിഎഫ് ശക്തമായ ബൂത്തുകളില്‍ അന്‍വര്‍ ഈ പ്രകടനം തുടരുകയാണെങ്കില്‍, ആര്യാടന്‍ ഷൗക്കത്തിന് ഇത് വലിയ തലവേദനയാകും. അതിനുശേഷം എല്‍ഡിഎഫ് പ്രതീക്ഷയുള്ള ബൂത്തുകളിലും അന്‍വര്‍ ശക്തി കാട്ടിയാല്‍, നിലമ്പൂരിലെ ഫലം പ്രവചിക്കാനാവാത്തതായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Advertisment