New Update
/sathyam/media/media_files/UaRzRpv2zeJT8xFFRAbB.jpg)
മലപ്പുറം: മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ.
Advertisment
എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്.
അര ലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു.
അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us