/sathyam/media/media_files/NRTBHnHfwsaGSc6tgBo5.jpg)
കോട്ടയം: മതം ജാതി ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തു മൂന്നാമതും അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മുന്‍. എം.എല്‍.എ പിവി അന്‍വര്‍. ഇതു കേരളത്തിന് അത്ര പരിചിതമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. നമ്മള്‍ എല്ലാവരും ജാതിമത രാഷ്ട്രീയത്തെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ജനാധിപത്യ മതേതര രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കുന്ന നാടായിരുന്നു കേരളം. നാടിനെ വര്‍ഗീയ വല്‍ക്കരിക്കാന്‍ പലരും നടത്തിയ നീക്കം ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു വര്‍ഗീയ രാഷ്ട്രീയം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്നാണു പിണറായി ലക്ഷ്യമിടുന്നത്. യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തുന്ന രാഷ്ട്രീയം സി.പി.എം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ എന്തു മോശപ്പെട്ട പ്രവര്‍ത്തിയും ചെയ്യാന്‍ പിണറയി സര്‍ക്കാരിനു മടിയില്ല. ഇതിനു വേണ്ടിയാണു ശബരിമല അയ്യപ്പന്റെ പേരില്‍ നടത്തിയ സംഗമ നാടകം നടത്തുകയും അതു പൊളിഞ്ഞു പോകാനും കാരണം. സംഗമത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന യഥാര്‍ഥ ഭക്തര്‍ ഇതില്‍ പങ്കെടുത്തില്ല.
വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത് എന്തിനാണ് എന്നതാണു വിഷയം. 35 വര്‍ഷമായി തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നണു പറയുന്നതു മലര്‍ന്നു കിടന്നു തുപ്പുന്നതിനു തല്യമാണ്. ഈ പറച്ചിലിന്റെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ നമുക്കു കൃത്യമായി മനസിലാവും. സമുദായത്തിലെ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം പോലും അടിച്ചുമാറ്റിയെന്നു വെള്ളാപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണു കേസ് കൊടുത്തത്. സമുദായത്തിന് ഉന്നമനം ഉണ്ടായില്ലെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം വെള്ളാപ്പള്ളിക്കു തന്നെയാണെന്നു അന്‍വര്‍ പറഞ്ഞു.