Advertisment

എലി അത്ര ചെറിയ ജീവി അല്ല, എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയും; ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞത്, ജനങ്ങളുടെ വികാരമാണത്; മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി; അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്ന് പി വി അൻവർ

നടപടി ക്രമങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

New Update
pv anwar Untitledrad

തിരുവനന്തപുരം: എഡിജിപിയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

താന്‍ ഉയര്‍ത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നില്‍ തന്നെ കാണും. ജനങ്ങളുടെ വികാരമാണത്. വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ തന്നെ ചതിക്കുമോയെന്നും അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അന്തസുള്ള പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലാണ് പരാതി നല്‍കിയത്. 

നടപടി ക്രമങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. എലി അത്ര ചെറിയ ജീവി അല്ല.

എഡിജിപിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാര്‍ട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisment