സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചു, ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റി; 33 ലക്ഷത്തിന്റെ ഫ്‌ളാറ്റ് 65 ലക്ഷത്തിന് വിറ്റു; ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും അന്‍വര്‍

New Update
pv anwar Untitledrad

മലപ്പുറം: സോളാര്‍ കേസ് അട്ടിമറിക്കാന്‍  എഡിജിപി എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്ന ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ. കേസ് അട്ടിമറിക്കാന്‍ പ്രതികളില്‍ നിന്ന് വന്‍ തുക അജിത് കുമാര്‍ കൈപ്പറ്റിയെന്നും അന്‍വര്‍ പറഞ്ഞു.

Advertisment

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. 

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

Advertisment