/sathyam/media/media_files/NRTBHnHfwsaGSc6tgBo5.jpg)
മലപ്പുറം: തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും പി വി അന്‍വര്‍.
പിണറായി വിജയന്‍ തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം തന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല.
ഞാന്‍ കള്ളനല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്‌നമില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്നും അന്‍വര്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ പിണറായി വിജയന് ഭയമാണ്. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനം? എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.