Advertisment

വലിഞ്ഞു കയറി വന്ന എനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ നില്‍ക്കുന്നു; തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നില്‍ ഇരിക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്; പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല. പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്ന് പിവി അന്‍വര്‍

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മലപ്പുറത്ത് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ഇന്നും നടത്തിയത്.

New Update
PV Anwar

മലപ്പുറം: അന്‍വറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്ന എകെ ബാലന്റെ ആരോപണത്തിന് മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. 

Advertisment

വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകുമെന്നായിരുന്നു അന്‍വറിന്റെ ചോദ്യം. നിലവിലെ ഭരണത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ന്യൂനപക്ഷങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആണെന്ന ആരോപണത്തില്‍ നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മലപ്പുറത്ത് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ഇന്നും നടത്തിയത്.

തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും  അന്‍വര്‍ ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നത്. 

തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല. പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

 

Advertisment