Advertisment

മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്, മന്ത്രിയാവാന്‍ റിയാസിന് അര്‍ഹതയുണ്ട്, ഏത് പൊട്ടനും മന്ത്രിയാവാം; ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരുന്നോ? അക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശത്രുക്കളുണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പിവി അന്‍വര്‍

പരിശോധിക്കാമെന്നെങ്കിലും പറയാനുള്ള മിനിമം മര്യാദ പാലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിക്കണമായിരുന്നു

New Update
pv anwar Untitledrad

കൊച്ചി: പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ആരോപണങ്ങളില്‍ പരാതി നല്‍കിയതെന്നും എന്നാല്‍ വേണ്ടവിധം അത് പരിഗണിക്കാനുള്ള മര്യാദ സിപിഐഎം സംസ്ഥാന സെക്രട്ടറി കാണിച്ചില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ.

Advertisment

'പാര്‍ട്ടിയില്‍ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടാവുമെന്ന് കരുതുന്നില്ലായെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പരിശോധിക്കാമെന്നെങ്കിലും പറയാനുള്ള മിനിമം മര്യാദ പാലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിക്കണമായിരുന്നു. ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അന്‍വര്‍ ചോദിച്ചു.

മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്. മന്ത്രിയാവാന്‍ റിയാസിന് അര്‍ഹതയുണ്ട്. ഏത് പൊട്ടനും മന്ത്രിയാവാം. കക്ഷിയുടെയും കച്ചവടബന്ധത്തിന്റെയും ഭാഗമായി ഇവിടെ പലരും മന്ത്രിയായിട്ടുണ്ട്. മന്ത്രി സ്ഥാനം അത്ര വലിയ സംഭവമല്ല.

 അങ്ങനെ തോന്നിയിട്ടില്ല. ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരുന്നായെന്നും അന്‍വര്‍ ചോദിച്ചു.

ഇക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ശത്രുക്കളുണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി.

 

Advertisment