പാലക്കാട്: ഡാന്‍സാഫ് സംഘത്തിന്റെ കള്ളക്കളികളില്‍ നിരപരാധികള്‍ കുടുങ്ങുന്നുവെന്നും ഇത് കണ്ടിട്ടും കാണാത്തതുപോലെ താന്‍ നടക്കണോയെന്നും പി വി അന്‍വര്‍ എംഎല്‍എ.
ലഹരി വില്‍പ്പന നടത്തുന്നതും അതിന്റെ പങ്കുപറ്റുന്നതും പൊലീസാണ്. കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമാണ് ചില ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍. നെഞ്ചുവേദനിച്ചിട്ടാണ് ഈ തുറന്നുപറച്ചില്‍ എന്നും പി വി അന്‍വര്‍ പറഞ്ഞു.
തന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അന്‍വര്‍ പറഞ്ഞു. അതിനാലാണ് ആഫ്രിക്കയിലും അന്റാര്‍ട്ടിക്കയിലും പോയി ബിസിനസ്സ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. രാഷ്ട്രീയം ജീവനോപാധിയായി കാണുന്നില്ല. രാഷ്ടീയത്തില്‍ നേതാക്കള്‍ തണലിലും അണികള്‍ വെയിലത്തുമാണ്. അതിന് മാറ്റം വരണം. അടുത്ത പരിപാടികള്‍ക്ക് കാണികള്‍ക്ക് പന്തല്‍ ഇട്ടുനല്‍കേണ്ടതുണ്ടെന്നും അന്‍വര്‍ പറഞ്ഞു.