Advertisment

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ? പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കുമെന്ന് പിവി അന്‍വര്‍

പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്.

New Update
pv anwar

മലപ്പുറം: എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോയെന്ന ചോദ്യവുമായി പിവി അന്‍വര്‍ എംഎല്‍എ.

Advertisment

പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. 

മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തെ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും അന്‍വര്‍ പറഞ്ഞു.

പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

 

Advertisment