ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല. ഫോണ്‍ ചോര്‍ത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ്. ഇതെന്ത് നീതി? നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യും, സീറ്റില്ലങ്കില്‍ നിലത്തിരിക്കും; താന്‍ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്ന് പി വി അന്‍വര്‍

തനിക്കെതിരെ കേസുകള്‍ ഇനിയും വന്നു കൊണ്ടേയിരിക്കും. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. 

New Update
pv anwar Untitledrad

മലപ്പുറം: നിയമസഭയില്‍ താന്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഞായറാഴ്ച്ച സമ്മേളനത്തിന് ശേഷം തിങ്കളാഴ്ച്ച സഭയിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. 

Advertisment

നിയമസഭയില്‍ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യും. സീറ്റില്ലങ്കില്‍ നിലത്തിരിക്കും. സഭയില്‍ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതില്‍ ഉത്തരവാദിത്വം എല്‍ഡിഎഫിനാണ്. സിപിഎം തന്നെ പ്രതിപക്ഷമാക്കാമുള്ള വ്യഗ്രതയിലാണെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. 

താന്‍ കുത്തുന്നത് കൊമ്പനോടാണെങ്കിലും തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും അന്‍വര്‍ പരിസഹിച്ചു.

തനിക്കെതിരെ കേസുകള്‍ ഇനിയും വന്നു കൊണ്ടേയിരിക്കും. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. 

എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും അന്‍വര്‍ പരിഹസിച്ചു. ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല. ഫോണ്‍ ചോര്‍ത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ്. ഇതെന്ത് നീതിയാണെന്ന് അന്‍വര്‍ ചോദിച്ചു.

Advertisment